Header Ads

test

ഒരു വാട്സപ്പ് നമ്പർ ഇനി ഒന്നിലധികം ഡിവൈസുകളിൽ


ഇന്നു നമ്മൾ ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമ ആപ്ലിക്കേഷനിൽ കൂടുതൽ ആളുകളും ഉപയോഗിക്കുന്നത് വാട്സാപ്പ് മെസഞ്ചറാണ് എന്തു കാര്യങ്ങൾ ഷെയർ ചെയ്യാനും തന്നെ വാട്സാപ്പിനെയാണ് നമ്മൾ ആശ്രയിക്കുന്നത്...


ഇപ്പോൾ വാട്സ്ആപ്പ് കൂടുതൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ ഒരുങ്ങുന്നു.

നമ്മളെ ഏറെക്കാലമായി കാത്തിരുന്ന ഒരു ഫീച്ചർ ആണ് വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.. അതു മൾട്ടി ഡിവേഴ്സ് പിന്തുണയാണ്.. ഒരു വാട്സ്ആപ്പ് നമ്പർ ഇനി മറ്റു നാല് ഡിവൈസിൽ കൂടി ഉപയോഗിക്കാൻ സാധിക്കും അങ്ങനെ വരുമ്പോൾ ഒരേ നമ്പർ ഒരേ സമയത്ത് 5 ഡിവൈസുകളിൽ പ്രവർത്തിക്കും.. ഇങ്ങനെ ഒരു ഫീച്ചർ നേരത്തെ വാട്സാപ്പിൽ ഉണ്ടായിരുന്നുവെങ്കിലും, മെയിൻ നമ്പറിൽ ഡാറ്റാ കണക്ഷൻ ഉണ്ടാവണമെന്ന് നിർബന്ധമായിരുന്നു.. എന്നാൽ പുതിയതായി അപ്ഡേറ്റ് ചെയ്ത ഫീച്ചറിൽ അത് വേണ്ട എന്നുള്ളതാണ് കൂടുതലായി ഉപകാരപ്പെടുന്നത്..


മറ്റ് ഡിവൈസ് ലിങ്ക് ചെയ്യുതു ഉപയോഗിക്കാൻ സാധിക്കുമ്പോഴും വാട്സാപ്പിന്റെ സ്വകാര്യതയും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനും സംരക്ഷിക്കുമെന്ന് ഫെയ്സ്ബുക്ക് അവകാശപ്പെടുന്നുണ്ട്..

പുതിയ ഫീച്ചർ വരുന്നതോടെ ഫോണിന്റെ ബാറ്ററി തീർന്നിട്ടുണ്ടെങ്കിൽ പോലും പുതിയ മൾട്ടി ഡിവൈസ് ശേഷി ഉപയോഗിച്ച് ലാപ്‌ടോപ്പിൽ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയും.


മെയിൻ നമ്പർ കൈവശം ഇല്ലെങ്കിലും ലിങ്ക് ചെയ്തിരിക്കുന്ന ഡിവൈസുകളിൽ ഇതൊരു തടസ്സവും കൂടാതെ ഉപയോഗിക്കാൻ സാധിക്കും.. ഈ ഫീച്ചർ ബീറ്റ വേർഷനിലാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത് ഈ പരീക്ഷണം വിജയിച്ചാൽ എല്ലാവർക്കും ഈ ഫീച്ചർ ലഭിക്കുന്നതാണ്..